Friday, August 17, 2012

ചെറു"വാടി" !!

ചെറുവാടി
-----------------
ഞാനുണ്ടാക്കിപൂന്തോട്ടം
സുന്ദരമായൊരു പൂന്തോട്ടം !
പൂന്തോട്ടത്തില്‍ നിറയെ ചെടികള്‍
നട്ടു നനച്ചു വളര്‍ത്തി ഞാന്‍.

മല്ലിക  മുല്ല ലില്ലി പ്പൂ
 തെച്ചി പിച്ചക റോസാപ്പൂ
തുളസി തുമ്പ ജമന്തി പ്പൂ
വാടാ മല്ലിക മുക്കുറ്റി

മാങ്ങാനാറിയും മാസാമാറിയും
ചെമ്പരുത്തികള്‍ പലതുണ്ട്
ഇങ്ങിനെ പലപല ചെടിയുണ്ട്
പേരറിയാത്തവ പലതുണ്ട്

പൂന്തോട്ടത്തിലെ  ചെടികളെയെന്നും
പരിപാലിക്കാന്‍ എന്ത് രസം
പലരൂപത്തില്‍  പല വര്‍ണത്തില്‍
പൂക്കള്‍ വിടരും പൂന്തോട്ടം

ഞാനുണ്ടാക്കിയ പൂന്തോട്ടത്തിന്‍
പേരാണല്ലോ "ചെറുവാടി "!! .


( മനോഹരമായ ചെറുവാടി ഗ്രാമത്തില്‍  നിന്ന് എന്റെ കസിനും കളിക്കൂട്ടുകാരിയുമായ "സിനു തഹ്സീന്‍" എഴുതി അയച്ചു തന്നത് )